India - 2025
കോട്ടയത്ത് കരിസ്മാറ്റിക് ദമ്പതീ കണ്വെന്ഷന്
സ്വന്തം ലേഖകന്‍ 18-04-2017 - Tuesday
കോട്ടയം: അഖില കേരളാടിസ്ഥാനത്തിൽ ദമ്പതികൾക്കായി 'ഒയിക്കോസ് 2017' ത്രിദിന ദമ്പതീ കണ്വൻഷൻ 20 മുതൽ 22 വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ നടത്തും. ആഗോള കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടു നടത്തുന്ന കണ്വെന്ഷന് കേരള കത്തോലിക്ക കരിസ്മാറ്റിക് ലോർഡ്സ് കപ്പിൾസ് മിനിസ്ട്രിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സന്ദേശം നൽകും. കണ്‍വൻഷനിൽ സംബന്ധിക്കുന്ന ദന്പതിമാരുടെ മക്കൾക്ക് ക്രിസ്റ്റീൻ ധ്യാനവും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.
പ്രശസ്ത ധ്യാനഗുരുക്കന്മാരായ മൽപാൻ ഫാ. മാത്യു വെള്ളാനിക്കൽ, ഫാ. വർഗീസ് മുണ്ടയ്ക്കൽ, ഫാ. കുര്യൻ കാരയ്ക്കൽ, ഫാ. ജേക്കബ് കോയിപ്പള്ളി, മോണ്‍. ജോസ് നവസ്, ഫാ.പോൾ വടക്കുമുറി, ഫാ. ലൂയിസ് വെള്ളാനിക്കൽ, ബ്രദർ. ജോസഫ് മാരിയോ, ബ്രദർ സന്തോഷ് കരുമാത്ര, ഷാജി വൈക്കത്തുപറമ്പിൽ, മാർട്ടിൻ പെരുമാലിൽ, സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ വചനപ്രഘോഷണം നടത്തും.ഒരു കുടുംബത്തിന് 1,000 രൂപയാണു ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447258837
