India - 2025

'പ്രേ​ഷി​ത ദ​ർ​ശ​ൻ 2017' ക്യാമ്പ് ഏപ്രില്‍ 20-നു ആരംഭിക്കും

സ്വന്തം ലേഖകന്‍ 18-04-2017 - Tuesday

കൊച്ചി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാമ്പ് 'പ്രേ​ഷി​ത ദ​ർ​ശ​ൻ 2017' ഏപ്രില്‍ 20, 21, 22 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. തു​റ​വൂ​ർ മാ​ർ അ​ഗ​സ്റ്റി​ൻ ഹൈ​സ്കൂ​ളി​ലാണ് ക്യാമ്പ് നടക്കുന്നത്. 20നു ​വൈ​കു​ന്നേ​രം നാ​ലി​നു അ​തി​രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ അം​ബി​ക പ​താ​ക ഉ​യ​ർ​ത്തും. അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് എം.​വി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

റോ​ജി എം.​ ജോ​ണ്‍ എം​എ​ൽ​എ, തു​റ​വൂ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ടി​യ​ൻ, അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ കോ​ട്ട​യ്ക്ക​ൽ, ഫാ. ​പീ​റ്റ​ർ കു​രി​ശി​ങ്ക​ൽ, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് വ​ല്ലൂ​രാ​ൻ, സി​സ്റ്റ​ർ മൃ​ദു​ല, ജോ​യ് പ​ട​യാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫാ. ​പീ​റ്റ​ർ തി​രു​ത​ന​ത്തി​ൽ, ജോ​സ് മ​ഴു​വ​ഞ്ചേ​രി, സി​ജോ പൈ​നാ​ട​ത്ത്, ഫാ. ​നി​ബി​ൻ കു​രി​ശി​ങ്ക​ൽ, സെ​മി​ച്ച​ൻ ജോ​സ​ഫ്, സാ​ബു ആ​ര​ക്കു​ഴ എന്നിവര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ക്ലാ​സു​ക​ൾ ന​യി​ക്കും.

ദി​വ്യ​ബ​ലി, യോ​ഗ പ​രി​ശീ​ല​നം, അ​നാ​ഥ​മ​ന്ദി​രം സ​ന്ദ​ർ​ശ​നം, തീ​ർ​ഥാ​ട​നം, ക്യാമ്പ് ഫ​യ​ർ, ച​ർ​ച്ചാ ക്ലാ​സ് എ​ന്നി​വ ക്യാമ്പിന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ ഡോ. കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ജോ​സ​ഫ്, സി.​കെ. ജോ​സ്, തോ​മ​സ് പു​ന്ന​ശേ​രി, മാ​ത്യു ഓ​ട​നാ​ട്ട്, സി​നി ബി​ജു, മ​നോ​ജ് ക​രു​മ​ത്തി, പോ​ൾ ജോ​വ​ർ, പ്രി​ൻ​സ് യാ​ക്കോ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


Related Articles »