India - 2025
ഇടപ്പള്ളി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് 25നു കൊടിയേറും
സ്വന്തം ലേഖകന്‍ 19-04-2017 - Wednesday
കൊച്ചി: പ്രസിദ്ധമായ ഇടപ്പള്ളി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് 25നു കൊടിയേറും. വൈകുന്നേരം 5.30നു വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം കൊടിയേറ്റ് നിർവഹിക്കും. പഴയ ദേവാലയത്തിൽ സാൽവേ ലദീഞ്ഞ്, നൊവേന, വാഴ്വ്. തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഫാ. തോമസ് ചക്കുങ്കൽ കാർമികത്വം വഹിക്കും. 26 മുതൽ 29 വരെ രാവിലെ ആറിനും ഏഴിനും കുർബാന, അഞ്ചിനു ജപമാല, സാൽവേ ലദീഞ്ഞ്, നൊവേന, വാഴ്വ്. കുർബാന എന്നിവ ഉണ്ടായിരിക്കും. ഫാ. ചെറിയാൻ നേരേവീട്ടിൽ, ഫാ. നിധീഷ് ഞാണയ്ക്കൽ, ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഫാ. ജെറ്റോ തോട്ടുങ്കൽ എന്നിവർ കാർമികത്വം വഹിക്കും.
30ന് രാവിലെ 10.15നു കുർബാനയ്ക്കു ഫാ. ജിൻസ് മൂക്കോക്കാലയിൽ കാർമികനാകും. വൈകുന്നേരം 4.30ന് ഇംഗ്ലീഷിൽ വിശുദ്ധ കുർബാന. 5.30ന് ജപമാല, സാൽവേ ലദീഞ്ഞ്, നൊവേന, വാഴ്വ്. കുർബാനയ്ക്കു ഫാ. വിപിൻ പുല്ലംപിള്ളി കാർമികത്വം വഹിക്കും. മേയ് ഒന്നിനാണു പ്രസിദ്ധമായ തിരുസ്വരൂപം എഴുന്നള്ളിക്കൽ. രാവിലെ 5.45ന് വിശുദ്ധ കുർബാന, ഏഴിനു സുറിയാനിയിൽ ഫാ. സിറിൽ തയ്യിൽ കുർബാന അർപ്പിക്കും. 9.30 മുതൽ പന്ത്രണ്ടുവരെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപത്തിൽ സ്വർണാഭരണം അണിയിക്കുന്ന ചടങ്ങ്. 4.30നു വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിക്കൽ, സാൽവേ ലദീഞ്ഞ്, നൊവേന, വാഴ്വ്. 5.30ന് വിശുദ്ധ കുർബാനയ്ക്കു ഫാ. ജോസ് മണ്ടാനത്ത് കാർമികത്വം വഹിക്കും. ഫാ. അനു മൂഞ്ഞേലി പ്രസംഗിക്കും.
രണ്ടിനു രാവിലെ ആറിനു ഫാ. പോൾസണ്‍ പെരേപ്പാടന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഏഴിനു ലൈത്തേരന്മാരുടെ വാഴ്ചയ്ക്കു വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം കാർമികത്വം വഹിക്കും. തുടർന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ്. മൂന്നിനു ഫാ. സിഫിൽ പാറേക്കാട്ടിലിന്റെ കാർമികത്വത്തിൽ കുർബാന. 4.30ന് പ്രസുദേന്തി വാഴ്ച, സാൽവേ ലദീഞ്ഞ്, നൊവേന. കുർബാനയ്ക്കു ഫാ. മെൽവിൻ ചിറ്റിലപ്പിള്ളി നേതൃത്വം നൽകും.
മൂന്നിനു രാവിലെ ഏഴിനു ഫാ. പ്രദീഷ് പാലമൂട്ടിലിന്റെ കാർമികത്വത്തിൽ കുർബാന നടക്കും. 10ന് ഫാ. മെബി കല്ലുങ്കലിന്റെ കാർമികത്വത്തിൽ പാട്ടുകുർബാന. ഫാ. തോമസ് പൈനാടത്ത് പ്രസംഗിക്കും. മൂന്നിനു ലത്തീൻ റീത്തിൽ ഫാ. ടൈറ്റസ് കുരിശുവീട്ടിൽ കുർബാന അർപ്പിക്കും. 4.30ന് ആഘോഷമായ വേസ്പരയും പ്രസംഗവും ഫാ. ആന്റണി പുതിയാപറന്പിൽ നയിക്കും. പട്ടണ പ്രദക്ഷിണത്തിനു ശേഷം കുർബാനയ്ക്ക് ഫാ. മാത്യു കിലുക്കൻ കാർമികനാകും.
പ്രധാന തിരുനാൾ ദിനമായ നാലിനു രാവിലെ അഞ്ചിനു വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പന്തലിലേക്ക് എടുത്തുവയ്ക്കൽ. ആറിനു ഫാ. സെബാസ്റ്റ്യൻ ചൂരനോലിക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി. ഏഴിനു ഫാ. മാത്യു തച്ചിലിന്റെ നേതൃത്വത്തിൽ കുർബാന. ഒന്പതിനു ഫാ. ജോയ്സ് ഉറുന്പൻകുഴിയിൽ കുർബാന അർപ്പിക്കും.10.30ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ പാട്ടുകുർബാന. പ്രസംഗം ഫാ. ആന്റണി മഠത്തുംപടി. 12.30ന് ലത്തീൻ റീത്തിൽ ഫാ. ജേക്കബ് പട്ടരുമഠം കുർബാന അർപ്പിക്കും. 3.30ന് ഫാ. ജിനോ ആറ്റുമാലിൽ മലങ്കര ക്രമത്തിലും കുർബാന അർപ്പിക്കും. തുടർന്നു പട്ടണ പ്രദക്ഷിണം.
ഒന്പതിനു ഫാ. ജോർജ് നേരേവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലി. 10. 30നു വിശുദ്ധന്റെ തിരുസ്വരൂപം പഴയ പള്ളിയിലേക്കു എടുത്തുവയ്ക്കും.അഞ്ചിനു രാവിലെ ഏഴിനു മരിച്ചവർക്കു വേണ്ടിയുള്ള റാസയും സെമിത്തേരി സന്ദർശനവും. മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. മേയ് 11നാണ് എട്ടാമിടം. 15ന് രാവിലെ പത്തിനു വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിലേക്ക് എടുത്തുവച്ചശേഷം കൊടിയിറക്കുന്നതോടെ തിരുനാള്‍ അവസാനിക്കും.
