India - 2025
മാര്‍ തോമസ് തറയിലിന്റെ മെത്രാഭിഷേകം ഇന്ന്
സ്വന്തം ലേഖകന്‍ 23-04-2017 - Sunday
പാലാ: ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന് റവ. ഡോ. തോമസ് തറയിലിന്റെ മെത്രാഭിഷേകം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും.
തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സിബിസിഐ പ്രസിഡന്റ് കര്‍ദി. ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ക്നാനായ യാക്കോബായ സഭയുടെ അധ്യക്ഷനായ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രസംഗവും നടത്തും. മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ ഇടവകയിലും അവസാനഘട്ട ക്രമീകരണങ്ങള്‍ നടന്നു വരുന്നു. മെത്രാഭിഷേക കർമങ്ങളെ ത്തുടർന്ന് മാർ തോമസ് തറയില്‍ വിശുദ്ധ കുർബാന അർപ്പിക്കും.
