India - 2025

ബൈബിള്‍ പകര്‍ത്തിയെഴുതിയവരുടെ സംഗമം നടന്നു

സ്വന്തം ലേഖകന്‍ 29-04-2017 - Saturday

കൊ​​​ച്ചി: ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ്‌​​​ല​​​ക്‌​​​സ് കണ്‍വെന്‍ഷന്‍ സെ​​​ന്‍ററി​​​ല്‍ന​​​ട​​​ക്കു​​​ന്ന മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ വി​​​ശു​​​ദ്ധ​​ഗ്ര​​​ന്ഥം വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​ത്തിയവരുടെ സംഗമം നടന്നു. വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു ബൈ​​​ബി​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ (സ്‌​​​ക്രി​​​പ്തു​​​റ) പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രാ​​​ണു പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഒ​​​ത്തു​​​കൂ​​​ടി​​​യ​​​ത്. സ്‌​​​നേ​​​ഹ​​​സം​​​ഗ​​​മം എ​​​ന്നു പേ​​​രി​​​ട്ട കൂട്ടായ്മ സാ​​​ഗ​​​ര്‍ ബിഷപ്പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​ന്യ​​​ഭാ​​​ഷ​​​ക​​​ളി​​​ല്‍ ബൈ​​​ബി​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തി​​​യ​​​വ​​​ര്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ച​​​ട​​​ങ്ങി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.

ജൊ​​​വാ​​​യ് ബി​​​ഷ​​​പ് ഡോ.​ ​​വി​​​ക്ട​​​ര്‍ ലിം​​​ഗ്ദോ, ഇ​​​റ്റാ​​​ന​​​ഗ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ണ്‍ തോ​​​മ​​​സ് ക​​​ട്രു​​​കു​​​ടി​​​യി​​​ല്‍, സീ​​​റോ മ​​​ല​​​ബാ​​​ര്‍ മൈ​​​ഗ്ര​​​ന്‍റ്​​​സ് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ല്‍, മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ജോ​​​സ് ഓ​​​ലി​​​ക്ക​​​ന്‍, സ്‌​​​ക്രി​​​പ്തു​​​റ കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ പ്രി​​​ന്‍​സ് വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ ഇ​​​ന്ന​​​ലെ മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു സ​​​ന്ദേ​​​ശം ന​​​ല്‍​കി. ഇന്ന്‍ വൈകീട്ട് ഫാ. ​​​ഷാ​​​ജി തു​​​മ്പേ​​​ച്ചി​​​റ​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്രാ​​​ര്‍​ഥ​​​നാ സം​​​ഗീ​​​ത നി​​​ശ-​​പ​​​ളു​​​ങ്കു​​​ക​​​ട​​​ല്‍ നടക്കും.


Related Articles »