India - 2025
ശതാഭിഷേക നിറവിൽ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ
സ്വന്തം ലേഖകന്‍ 06-05-2017 - Saturday
കോട്ടയം: ഗുജറാത്തിലെ രാജ്കോട്ട് രൂപതയുടെ മുന്‍ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ സിഎംഐ ശതാഭിഷേക നിറവിൽ. 1983 ഏപ്രില്‍ 24-നാണ് രാജ്കോട്ട് രൂപതയുടെ രണ്ടാമത്തെ മെത്രാനായി അദ്ദേഹം ചുമതലയേറ്റത്. 2010-ല്‍ ആണു മെത്രാന് പദവിയിൽനിന്നു അദ്ദേഹം വിരമിച്ചത്.
1933 മേയ് ആറിനു കോട്ടയം ജില്ലയിലെ ചെമ്മലമറ്റത്താണു ജനനം. സീറോ മലബാർ സഭാ സിനഡിന്റെ കമ്മീഷൻ ഫോർ സീറോ മലബാര്‍ മൈഗ്രന്റ്സ് ചെയർമാനായി അദ്ദേഹം സേവനം ചെയ്തിരിന്നു. 2005-ൽ സിനഡിന്റെ ധനകാര്യ കമ്മീഷൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിരിന്നു. ബിഷപ് സ്ഥാനത്തുനിന്ന് റിട്ടയർ ചെയ്ത ശേഷം രാജ്കോട്ട് സിഎംഐ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
