India - 2025

കര്‍ഷകരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 19-05-2017 - Friday

കോ​ട്ട​യം: റ​ബ​ർ ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തു​ട​ർ​സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. കോ​ട്ട​യ​ത്ത് ചേ​ർ​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗത്തിലാണ് ഇത് സംബന്ധിക്കുന്ന തീരുമാനമുണ്ടായത്.

റ​ബ​ർ​ന​യം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റ​ബ​ർ വി​ള ഇ​ൻ​ഷ്വറൻ​സ് ന​ട​പ്പാ​ക്കു​മെ​ന്നു​മൊ​ക്കെ പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഈ ​ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. കേ​ര​ള​ത്തി​ന്‍റെ സാമ്പ​ത്തി​ക കാ​ർ​ഷി​ക മേ​ഖ​ല​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ടേ അ​വ​ഗ​ണി​ക്കു​ന്നു. 10.5 ല​ക്ഷം വ​രു​ന്ന റ​ബ​ർ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​യി​ട്ടും സ​ർ​ക്കാ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

ആ​വ​ർ​ത്ത​ന​കൃ​ഷി സ​ബ്സി​ഡി​യും റ​ബ​ർ​ബോ​ർ​ഡ് ഓ​ഫീ​സു​ക​ളും നി​ർ​ത്ത​ലാ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. ക​ഴി​ഞ്ഞ യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് റ​ബ​ർ വി​ഷ​യ​ത്തി​ൽ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ​തി​രേ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കും. നേതൃത്വം വ്യക്തമാക്കി.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​വി.​അഗസ്റ്റിന്‍ അദ്ധ്യക്ഷനായിരിന്നു. കേ​ന്ദ്ര ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നി​ലം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ടോ​ണി ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ഡേ​വി​ഡ് തു​ളു​വ​ത്ത്, സാ​ജു അ​ല​ക്സ്, ഡേ​വി​ഡ് പു​ത്തൂ​ർ, ബേ​ബി പെ​രു​മാ​ലി, സൈ​ബി അ​ക്ക​ര, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


Related Articles »