News - 2025
കാര്‍ളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഇനി കേവലം മണിക്കൂറുകള്‍ മാത്രം
പ്രവാചകശബ്ദം 07-09-2025 - Sunday
വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ അത്ഭുതങ്ങളെ പ്രഘോഷിക്കുവാന്‍ സൈബറിടത്ത് വലിയ ഇടപെടല്‍ നടത്തിയ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും സാമൂഹ്യ നീതിക്ക് വേണ്ടി നിരന്തരം പോരാടുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവും ഡൊമിനിക്കന്‍ മൂന്നാം സന്യാസ സമൂഹമായ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനത്തിന് ഇനി കേവലം മണിക്കൂറുകള്‍ മാത്രം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആയിരകണക്കിന് ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുറഞ്ഞത് രണ്ടരലക്ഷത്തോളം തീര്‍ത്ഥാടകരാണ് തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുക.
പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷത ഇന്നത്തെ ചടങ്ങിനുണ്ട്. ചടങ്ങില്‍ ഭാഗഭാക്കാകുവാന്‍ മലയാളികള്‍ ഉള്‍പ്പെടെ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. വിശുദ്ധ പദ പ്രഖ്യാപനത്തിന് ഒരുക്കമായി കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിരിന്നു.
ഇന്നു പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. കർദ്ദിനാളുന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ലക്ഷകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സഹകാർമ്മികരായിരിക്കും.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
