India - 2025
ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകന്‍ 20-05-2017 - Saturday
പാലാ: ചങ്ങനാശേരി അതിരൂപതയുടെ 130ാമത് അതിരൂപതാ ദിനാഘോഷത്തിന് തുടക്കമായി.അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനം ആർച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന് മുഖ്യപ്രഭാഷണവും നടത്തും. പച്ചചെക്കിടിക്കാട് ലൂർദ് മാതാ പള്ളിyയിലാണ് അതിരൂപതാ ദിന ആഘോഷം നടക്കുന്നത്.
സമ്മേളനത്തില്‍ സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ തലങ്ങളിൽ അംഗീകാരം നേടിയ അതിരൂപതാ അംഗങ്ങളെ ആദരിക്കും. അതിരൂപതയിലെ ആറോ അതിലധികമോ മക്കളുള്ള 50 വയസില്‍ താഴെയുള്ള ദമ്പതികളെ ചടങ്ങില്‍ അനുമേദിക്കും. ഏറ്റവും കൂടുതല്‍ വൈദിക-സന്ന്യസ്ത ദൈവവിളികളുള്ള ഇടവകകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സമ്മാനങ്ങള്‍ നല്‍കും.
അടുത്ത അതിരൂപതാദിനത്തിനുള്ള പതാക തുരുത്തി ഫൊറോന വികാരി ഫാ. ഗ്രിഗറി ഓണങ്കുളത്തിന് മെത്രാപ്പോലിത്താ കൈമാറും. ചടങ്ങിൽ എടത്വ ഫൊറോനാ വികാരി ഫാ. ജോണ്‍ മണക്കുന്നേൽ സ്വാഗതവും സംഘാടക സമിതി ജോയിന്റ് കോ ഓർഡിനേറ്റർ ഫാ. ജോർജ് മാന്തുരുത്തി കൃതജ്ഞതയും പറയും. മൂവായിരത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതിരൂപതാ ദിനാഘോഷത്തിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഇന്നലെ നടന്നു. ഉച്ചകഴിഞ്ഞ് 1.30ന് ചങ്ങനാശേരി കത്തീഡ്രൽപള്ളിയിൽ നിന്ന് ആരംഭിച്ച പ്രയാണം വൈകുന്നേരം ആറരയോടെ ലെയോ പതിമൂന്നാമൻ മാർപ്പായുടെ പേരിലുള്ള വേദിയിലെത്തിച്ചേർന്നു. കത്തീഡ്രൽ പള്ളിയിൽ പിതാക്ക·ാരുടെ കബറിടത്തിൽനിന്നും കൊളുത്തിയ ദീപശിഖ അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തൈയിൽ യുവദീപ്തി അതിരൂപതാ പ്രസിഡന്റ് നിധിൻ ജോസഫിനു കൈമാറി. പ്രാർഥനാ ചടങ്ങുകൾക്ക് കത്തീഡ്രൽപള്ളി വികാരി ഫാ. കുര്യൻ പുത്തൻപുര നേതൃത്വം നൽകി.
