
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിനെ എത്രയും വേഗം മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യാഗവണ്മെന്റിനോട് അഭ്യർഥിച്ചുകൊണ്ടുള്ള പ്രമേയം ക്നാനായ സോഷ്യൽ ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പാസാക്കി.
പ്രമേയം മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് പ്രധാനമന്ത്രിക്കു സമർപ്പിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കണമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.