India - 2025
സെമിത്തേരിയിലെ ക്രൂശിതരൂപം തകര്‍ത്തനിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ 22-05-2017 - Monday
മാവേലിക്കര: തഴക്കര കുന്നം സേക്രഡ് ഹാർട്ട് ലത്തീൻ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സ്ഥാപിച്ചിരുന്ന ക്രൂശിത രൂപത്തിന്റെ കൈകൾ തകർത്ത നിലയിൽ കണ്ടെത്തി. കുരിശിൽ സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്റെ രൂപം ഇളക്കി മാറ്റിയ ശേഷം ശരീരം ഒരു കല്ലറയ്ക്കു മുകളിലും അറുത്തുമാറ്റിയ കൈകൾ മറ്റൊരു കല്ലറയ്ക്കു മുകളിലുമായി മാറ്റിവച്ച നിലയിലായിരുന്നു. ശനിയാഴ്ച കുടുംബകല്ലറയിൽ പ്രാർത്ഥിക്കാനെത്തിയ കുടുംബമാണ് ക്രൂശിതരൂപം കാണാതായ വിവരം ശ്രദ്ധിച്ചത്.
തുടർന്നു പള്ളി വികാരി ഫാ. അലോഷ്യസ് എ. ഫെർണാണ്ടസിനെ വിവരമറിയിക്കുകയായിരിന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് നശിപ്പിക്കപ്പെട്ട നിലയിൽ രൂപം കണ്ടെത്തിയത്. മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്നു ഡോഗ് സക്വാഡും സംഭവസ്ഥലത്തെത്തിയിരിന്നു.
