India - 2025

ക്രൈസ്തവമൂല്യങ്ങള്‍ ചോര്‍ന്നു പോകാത്ത പ്രതികരണത്തിലൂടെ പ്രതിസന്ധികളെ നേരിടണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 07-06-2017 - Wednesday

കൊ​​​ച്ചി: ക്രൈസ്തവമൂല്യങ്ങള്‍ ചോര്‍ന്നു പോകാത്ത പ്രതികരണത്തിലൂടെ പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിടണമെന്ന്‍ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം.​ സൂ​​​സ​​​പാ​​​ക്യം. കെ​​​സി​​​ബി​​​സി-​​കെ​​​സി​​​എം​​​എ​​​സ് സം​​​യു​​​ക്ത​​​സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

തെ​​​ളി​​​നീ​​​രൊ​​​ഴു​​​കു​​​ന്ന ഗ​​​ലീ​​​ലി​​​യ ത​​​ടാ​​​കം പോ​​​ലെ​​​യാ​​​ണോ, ഒ​​​ഴു​​​ക്കി​​​ല്ലാ​​​തെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ചാ​​​വു​​​ക​​​ട​​​ൽ പോ​​​ലെ​​​യാ​​​ണോ നാം ​​​എ​​​ന്ന ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന നടത്തണം. മാ​​​ട​​​പ്രാ​​​വി​​​ന്‍റെ നി​​​ഷ്ക​​​ള​​​ങ്ക​​​ത​​​യും സ​​​ർ​​​പ്പ​​​ത്തി​​​ന്‍റെ വി​​​വേ​​​ക​​​വും ഒ​​​രു​​​വ​​​നി​​​ൽ സം​​​ഗ​​​മി​​​ക്കു​​​മ്പോ​​​ഴാ​​​ണു യ​​​ഥാ​​​ർ​​​ഥ സാ​​​ക്ഷ്യ​​​വും ജാ​​​ഗ്ര​​​ത​​​യും പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കുക. ബിഷപ്പ് പറഞ്ഞു.

സമ്മേളനത്തില്‍ കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഏ​​​ല്പി​​​ക്ക​​​പ്പെ​​​ട്ട ദൗ​​​ത്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​ത​​​യി​​​ൽ നി​​​റ​​​വേ​​​റ്റാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ ജാ​​​ഗ്ര​​​ത​​​യും സാ​​​ക്ഷ്യ​​​വും വി​​​ട്ടു​​​പോ​​​കു​​​മ്പോ​​​ൾ പൊ​​​തു​​​ല​​​ക്ഷ്യ​​​മാ​​​യ ദൈ​​​വ​​​രാ​​​ജ്യ​​​വ​​​ള​​​ർ​​​ച്ച​​​യി​​​ൽ​​നി​​​ന്ന് അ​​​ക​​​ലാ​​​നും എ​​​തി​​​ർ​​​സാ​​​ക്ഷ്യ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

കെ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തു​​​ണ്ട​​​ത്തി​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​തോ​​​മ​​​സ് മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ, സി​​​സ്റ്റ​​​ർ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സാ​​​ക്ഷ്യ​​​വും ജാ​​​ഗ്ര​​​ത​​​യും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ൻ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ് പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ശോ​​​ഭാ കോ​​​ശി, സി​​​ബി മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ പോ​​​ക്സോ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി. ദ​​​ളി​​​ത് ശാ​​​ക്തീ​​​ക​​​ര​​​ണം, കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ദു​​​ർ​​​ബ​​​ല​​​രു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം, സ​​​ഭാ​​​സ്വ​​​ത്ത് നി​​​യ​​​മ​​​ങ്ങ​​​ൾ, ആ​​​നു​​​കാ​​​ലി​​​ക രാ​​​ഷ്‌​​ട്രീ​​​യം തു​​​ട​​​ങ്ങി സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും പറ്റി ചര്‍ച്ചകള്‍ നടക്കും. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം നാ​​​ളെ സ​​​മാ​​​പി​​​ക്കും.


Related Articles »