India - 2025

മദ്യനയത്തില്‍ തിരുത്തല്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 12-06-2017 - Monday

കൊ​​​ച്ചി: മ​​​ദ്യലോ​​​ബി​​​ക​​​ള്‍​ക്കു അ​​​വ​​​ര്‍​പോ​​​ലും ക​​​രു​​​താ​​​ത്ത വി​​​ധ​​​ത്തി​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന മ​​​ദ്യ​​​ന​​​യം പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യോ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ വ​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ല്‍ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​രു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം.പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മ​​​ദ്യ​​​ന​​​യം കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ല്‍ മു​​​ക്കു​​​ന്നതാണ്.സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ദു​​​ര​​​ന്ത​​​ഫ​​​ല​​​ങ്ങ​​​ള്‍ അ​​​നു​​​ഭ​​​വി​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​ത് സ്​​​ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ണ്. ഈ ​​​സ​​​മൂ​​​ഹ​​​ത്തെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി മു​​​ന്നോ​​​ട്ടു പോ​​​കും.

കെ​​​സി​​​ബി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​യു​​​ക്ത യോ​​​ഗം 15ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30ന് ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​രും. യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ള്‍, കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ള്‍, കെ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍, കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍, കെ​​​എ​​​ല്‍​സി​​​എ, കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്, മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍, മ​​​റ്റ് അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍, കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​നസ​​​മി​​​തി എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​ക്ഷോ​​​ഭം പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കും.

നി​​​ര​​​വ​​​ധി ക​​​ണ​​​ക്കു​​​ക​​​ള്‍ നി​​​ര​​​ത്തി മ​​​ദ്യ​​​ല​​​ഭ്യ​​​ത കു​​​റ​​​ച്ച പ​​​ഴ​​​യ ന​​​യം പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു സ​​​മ​​​ര്‍​ഥി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. മ​​​ദ്യ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം എ​​​ക്‌​​​സൈ​​​സി​​​നെ ഏ​​​ല്പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​നെ​​​യും സാ​​​മൂ​​​ഹ്യ​​നീ​​​തി വ​​​കു​​​പി​​​നേ​​​യും ഏ​​​ല്പ്പി​​​ക്ക​​​ണം. വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ്ക്കു വീ​​​ഞ്ഞ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ ചൊ​​​ല്ലി​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ളും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും സ​​​ഭ​​​യെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തെ​​​ക്ക​​​ത്തെചേ​​​രി​​​ല്‍, പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ ഫാ. ​​​വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


Related Articles »