India - 2025

ദുക്റാന തിരുനാള്‍ ദിനത്തിലെ പരീക്ഷ മാറ്റിവെക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 01-07-2017 - Saturday

കൊ​​​ച്ചി: മാ​​​ർ​​​ത്തോ​​​മാ പാ​​​ര​​​മ്പ​​​ര്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ വ​​​ള​​​രെ പ​​​രി​​​പാ​​​വ​​​ന​​​മാ​​​യി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ജൂലൈ മൂ​​​ന്നി​​​ലെ ദുക്റാന തിരുനാള്‍ ദിനത്തില്‍ നടത്തുന്ന പി‌ജി പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യവുമായി കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. തി​​​രു​​​നാ​​​ൾ ദി​​​ന​​​ത്തി​​​ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പി​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ക്രൈ​​​സ്ത​​​വ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ള​​​വാ​​​ക്കു​​മെ​​ന്ന​​തി​​​നാ​​​ൽ ഈ ​​​ദി​​​ന​​​ത്തി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ​​​റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു മാ​​​ർ താ​​​ഴ​​​ത്ത് പ്രസ്താവനയിലൂടെയാണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്. എം​​​ജി​ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ക​​​മ്യൂ​​​ണി​​​റ്റി, മാ​​​നേ​​​ജു​​​മെ​​​ന്‍റ് ക്വോ​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കു​​​ന്നതിനെതിരെയും ബിഷപ്പ് അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

ഡി​​​ഗ്രി കോ​​​ഴ്സി​​​ന് മാ​​​നേ​​​ജ്മെ​​​ന്‍റ് േേക്വാ​​​ട്ട​​​യി​​​ലോ ക​​​മ്യൂ​​​ണി​​​റ്റി േക്വാ​​​ട്ട​​​യി​​​ലോ അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ത്ത വി​​​ദ്യാ​​​ർ​​​ഥി, മെ​​​റി​​​റ്റി​​​ൽ സെ​​​ല​​​ക്‌്ഷ​​​ൻ കി​​​ട്ടി അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കാ​​​ൻ വ​​​രു​​​മ്പോ​​​ൾ വീ​​​ണ്ടും നേ​​​ര​​​ത്തെ അ​​​ട​​​ച്ച തു​​​ക​​​യു​​​ടെ അ​​​ത്ര​​​യും പ​​​ണം അ​​​ട​​​യ്ക്കേ​​​ണ്ടി വ​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ണി​​​ക്കു​​​ന്ന വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​യ ഈ ​​​ന​​ട​​പ​​ടി എ​​​ത്ര​​​യും വേ​​​ഗം പി​​​ൻ​​​വ​​​ലി​​​ക്കാ​​നും ഇ​​​തു​​​വ​​​രെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത തു​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തി​​​രി​​​ച്ചു​​ന​​​ൽ​​​കാ​​നും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​ർ നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്നും മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


Related Articles »