India - 2025
സഭാമേലദ്ധ്യക്ഷന്‍മാരുടെ സമ്മേളനം നാലിന്
സ്വന്തം ലേഖകന്‍ 02-10-2017 - Monday
തിരുവനന്തപുരം : യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ബിഷപ്പുമാരുടെയും വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും സമ്മേളനം നാലിനു രാവിലെ 9.30 മുതല്‍ പാളയം സെന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. 13 എപ്പിസ്‌കോപ്പന്‍ ദേവാലയങ്ങളിലെ 150 അധികം വൈദികരും സിസ്‌റ്റേഴ്‌സും യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസാപാക്യം സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ പ്രബന്ധം അവതരിപ്പിക്കും.
ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന ബിഷപ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ്, ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ്, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, സിഎസ്‌ഐ ദഷിണകേരള മഹായിടവ ബിഷപ് റവ. എ. ധര്‍മരാജ് റസാലം, കേണല്‍ നിഹാല്‍ ഹെറ്ററാച്ചി, റവ. വൈ. ക്രിസ്റ്റഫര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പ്രഫ. ഡോ. തോമസ് ഫിലിപ്പ്, പ്രോഗ്രാം കണ്‍വീനറും ഇടവക വികാരിയുമായ റവ. ഡോ. ജോര്‍ജ് ജെ. ഗോമസ് എന്നിവര്‍ അറിയിച്ചു.
