
മംഗലാപുരം: ദേശീയ കാത്തലിക് സൈക്കോളജി സംഘടനയുടെ 18ാം സമ്മേളനം മംഗലാപുരം അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം മംഗലാപുരം രൂപത മെത്രാന്‍ റവ. ഡോ. അലോഷ്യസ് പോള്‍ ഡിസൂസ നിര്‍വഹിച്ചു.
'പോസിറ്റീവ് സൈക്കോളജി ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാനവിഷയം. പ്രസിഡന്റ് റവ.ഡോ.സി.എം. ജോസഫ്, സെക്രട്ടറി ഫാ.തോമസ് മതിലകത്ത് സിഎംഐ, സിസ്റ്റര്‍ ഡോ.സെവരിന്‍, ഡോ.കമലേഷ് സിംഗ്, ഡോ.ലോറന്‍സ് സൂസെ നാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.