Christian Prayer - 2025
പ്രതിസന്ധികളുടെ സമയത്തുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകൻ 14-01-2016 - Thursday
പ്രശ്നങ്ങളിലും ദുരിതങ്ങളിലും ആശ്വാസം തേടുന്നവരെ, തീവ്രദുഃഖം നിങ്ങളുടെ മനസിനെ കഠിനമായി വേദനിപ്പിച്ചാലും കുറ്റബോധത്താല്‍ ആത്മാവ് ഞെരുങ്ങിയാലും കുരിശില്‍ നിനക്കായി മരിച്ച ഈശോ തന്റെ തിരുഹൃദയം നിനക്കായി തുറന്നു കാത്തിരിപ്പുണ്ട്. അവിടുത്തെ കരുണക്കായി നമ്മുക്ക് പ്രാര്‍ഥിക്കാം.
പ്രാര്‍ത്ഥന:
സ്നേഹനിധിയും കരുണാര്‍ദ്രനുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ ആത്മാവിന്‍റെ അകത്തളങ്ങളില്‍ നിവസിക്കുകയും എല്ലാ ബുദ്ധിമുട്ടുകളിലും ഞങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ആവശ്യസമയത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ. (ആവശ്യങ്ങള്‍ പറയുക) പരിശുദ്ധ മാതാവിന്‍റെ പ്രാര്‍ത്ഥനകളാലും സ്വര്‍ഗത്തിന്‍റെ മുഴുവന്‍ കൂട്ടായ്മയിലും നിന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഞങ്ങളുടെ കലുഷിതമായ ഹൃദയങ്ങളെ ശാന്തമാക്കാന്‍ അനുഗ്രഹിക്കേണമേ. കര്‍ത്താവായ ക്രിസ്തു വഴി ഈ പ്രാര്‍ത്ഥന കേട്ടരുളേണമേ. ആമ്മേന്‍
