
കൊരട്ടി: പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മുത്തിയുടെ തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാള്‍ദിനമായ നാളെ രാവിലെ അഞ്ചിനു മുത്തിയുടെ രൂപം എഴുന്നള്ളിച്ചുവയ്ക്കും. പതിനൊന്നിന് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന.
2.30 നുള്ള വിശുദ്ധകുര്‍ബാനയ്ക്കുശേഷം നാല് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും. എട്ടാമിടം ഒക്ടോബര്‍ 21, 22 തീയതികളിലും പതിനഞ്ചാമിടം 28,29 തിയതികളിലുമായിരിക്കും.