India - 2025
ഭദ്രാവതി രൂപതയില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 16-10-2017 - Monday
ഷിമോഗ: കര്‍ണ്ണാടകയിലെ ഭദ്രാവതി സീറോമലബാര്‍ കത്തോലിക്ക രൂപതയുടെ സ്ഥാപനത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ടീം നേതൃത്വം നല്കും.
എന്‍ആര്‍ പുരത്തുള്ള ലിറ്റില്‍ ഫ്ളവര്‍ കത്തീഡ്രലിനു സമീപത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 9.30 വരെ മലയാളത്തിലും കന്നഡ ഭാഷയിലും കണ്‍വെന്‍ഷന്‍ ഉണ്ടായിരിക്കും. കര്‍ണ്ണാടകത്തിലെ ഷിമോഗ, ചിക്കമംഗളൂര്‍ എന്നീ ജില്ലകള്‍ ഉള്‍ടുന്നതാണ് ഭദ്രാവതി രൂപത. രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്തിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്കും. കണ്‍വെന്‍ഷന്‍ 19നു സമാപിക്കും.
