Meditation. - 2025

ലോക മതങ്ങള്‍ സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കണം

സ്വന്തം ലേഖകൻ 14-01-2016 - Thursday

“യേശുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! എന്തുകൊണ്ടെന്നാല്‍, ഏകശരീരമായി ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത് ” (കൊളോസോസ് 3:15).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 15

ഞാന്‍ വിനീതനായി എന്റെ ദൃഡമായ വിശ്വാസം ആവര്‍ത്തിച്ചു പറയട്ടെ: സമാധാനം യേശുവിന്റെ നാമം സ്വീകരിച്ചിരിക്കുന്നു. പക്ഷെ അതേസമയം അതേ ശ്വാസത്തില്‍ തന്നെ, കത്തോലിക്കര്‍ എല്ലായ്പ്പോഴും ഈ വിശ്വാശപ്രഖ്യാപനത്തോടു വിശ്വസ്തത പുലര്‍ത്തിയിട്ടില്ല എന്ന കാര്യവും ഞാന്‍ ചൂണ്ടികാണിക്കുവാന്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും നാം സദാസമയവും ‘സമാധാനസ്ഥാപകര്‍’ ആയിരുന്നിട്ടില്ല.

അതിനാല്‍ നമുക്ക്‌ വേണ്ടിയും, ഒരര്‍ത്ഥത്തില്‍ എല്ലാവര്‍ക്കുവേണ്ടിയുമായിട്ടാണ് അസ്സീസിയിലെ നമ്മുടെ ഈ സമാഗമം; ഇത് ശരിക്കും അനുതാപത്തിന്റേതായ ഒരു പ്രവര്‍ത്തിയാണ്. നമ്മള്‍ ഓരോരുത്തരും നമ്മുടെ രീതിയില്‍ നമുക്ക്‌ കഴിയുന്നപോലെ പ്രാര്‍ത്ഥിച്ചു, നമ്മള്‍ ഒരുമിച്ചു ഉപവസിച്ചു, നാം ഒരുമിച്ച് ജാഥ നടത്തി, ഇപ്രകാരം നാം സ്ത്രീകളും പുരുഷന്‍മാരുമായ നമ്മുടെ സഹജീവികള്‍ക്ക് വേണ്ടി നമ്മുടെ കഴിവിനുമപ്പുറമുള്ള ദൈവീക യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മുടെ ഹൃദയങ്ങള്‍ തുറന്നു.

യുക്തിരഹിതമായ യുദ്ധങ്ങള്‍ മനുഷ്യവംശത്തിനു നല്‍കിയിട്ടുള്ളതും, നല്‍കികൊണ്ടിരിക്കുന്നതുമായ കഷ്ടതകള്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് നാം ഉപവസിച്ചത് എന്ന കാര്യം തീര്‍ച്ചയായും ശരിയാണ്. ആയതിനാല്‍ ലോകത്തിലുടനീളം പട്ടിണിക്കിരകളായ ദശലക്ഷകണക്കിന് ആളുകളോടു ആത്മീയമായി അടുക്കുവാന്‍ നാം ശ്രമിച്ചു.

നാം നിശബ്ദമായി നടന്നപ്പോള്‍ വഴിയിലുടനീളം നമ്മുടെ മനുഷ്യ-കുടുംബത്തിന്റെ കാലടികളെക്കുറിച്ച് മനനം ചെയ്തു. ഒന്നുകില്‍, നാം പരസ്പരം സ്നേഹത്തില്‍ അംഗീകരിക്കുവാന്‍ കഴിയാതെ പരാജയപ്പെടുന്ന അവസ്ഥയില്‍, ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള ഒരു പൊതുവായ യാത്രയെന്ന നിലക്ക്. മറ്റുള്ളവര്‍ നമ്മുടെ സഹോദരന്‍മാരും, സഹോദരിമാരുമാണെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം.

വാസ്തവത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി നാം അസ്സീസിയില്‍ വന്നിരിക്കുന്നത്, മനുഷ്യവംശം ഒരു പൊതുവായ മാര്‍ഗ്ഗത്തിലൂടെ ഒരുമിച്ച് അടിവെച്ചടിവെച്ച് നടക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിന്റെ ഒരടയാളമെന്ന നിലയിലാണ്. നാം സമാധാനത്തിലും, സൗഹാര്‍ദ്ദത്തിലും ഒത്തൊരുമയോടെ നടക്കുവാന്‍ പഠിക്കണം. അല്ലെങ്കില്‍ നാം ഇതില്‍ നിന്നും തെന്നിമാറി നമ്മെയും മറ്റുള്ളവരേയും നശിപ്പിക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസ്സി 27.10.86)


Related Articles »