India - 2025
പരിസ്ഥിതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ട് കെസിവൈഎം
സ്വന്തം ലേഖകന്‍ 17-10-2017 - Tuesday
തിരുവമ്പാടി: കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 'ഗായിയ'എന്ന പേരില്‍ താമരശേരി രൂപത കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ ചെമ്പുകടവ് തുഷാരഗിരിയില്‍ പരിസ്ഥിതി പഠന സഹവാസ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിച്ചു. കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി.കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, രൂപത ഡയറക്ടര്‍ ഫാ. തോമസ് കളരിക്കല്‍, ഇടവക വികാരി ഫാ. ജോര്‍ജ് വരിക്കശേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ പടയാട്ടുമ്മല്‍, രൂപത പ്രസിഡന്റ് സൗബിന്‍ ഇലഞ്ഞിക്കല്‍, സിസ്റ്റര്‍ പ്രീതി, റീതു ജോസഫ്, ബിബിന്‍ ചെമ്പക്കര, തേജസ് മാത്യു, ആല്‍ബിന്‍, ജിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു. അരിപ്പാറ, തുഷാരഗിരി എന്നിവിടങ്ങളിലായി നടന്ന ത്രിദിന ക്യാമ്പില്‍ വിവിധ ക്ലാസുകള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ പുത്തേല്‍, തോമസ് വലിയ പറമ്പില്‍, അഗസ്റ്റ്യന്‍ മീത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സമാപന സമ്മേളനം താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു മാവേലില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കളരിക്കല്‍, പ്രഫ. ചാക്കോ കാളംപറമ്പില്‍, പോള്‍ പടയാട്ടുമ്മല്‍, സൗബിന്‍ ഇലഞ്ഞിക്കല്‍, ജിഫിന്‍, റോബിന്‍സണ്‍, ലിമിന ജോര്‍ജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന ദിവസം നടന്ന വിശുദ്ധകുര്‍ബാനയ്ക്ക് ബിഷപ് എമരിറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി നേത്യത്വം വഹിച്ചു.
