India - 2025
വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം: ഇന്‍ഡോറിലേക്ക് ആദ്യസംഘം നാളെ പുറപ്പെടും
സ്വന്തം ലേഖകന്‍ 30-10-2017 - Monday
കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു കേരളത്തില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള ആദ്യസംഘം നാളെ പുറപ്പെടും. നാളെ പുറപ്പെടുന്ന സംഘത്തില്‍ സിസ്റ്റര്‍ റാണി മരിയയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും റാണി മരിയ ഫൗണ്ടേഷന് പ്രസിഡന്റ് ബേബിച്ചന് ഏര്‍ത്തയിലും ഉണ്ടാകും. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് (എഫ്സിസി) മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി എന്നിവര്‍ ഇതിനകം മധ്യപ്രദേശില്‍ എത്തിയിട്ടുണ്ട്.
സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയില്‍നിന്ന് 80 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നവംബര്‍ രണ്ടിനു പുറപ്പെടും. വികാരി ഫാ. ജോസ് പാറപ്പുറത്തിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പേര് ഇടവകയില്‍നിന്ന് ഇന്‍ഡോറിലേക്കു പോകുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുംനിന്നുമായി എഫ്സിസി സന്യാസിനീ സമൂഹത്തില്‍നിന്ന് അറുന്നൂറോളം പേര് ഇന്‍ഡോറിലെത്തും. എറണാകുളം- അങ്കമാലി അതിരൂപതയുടെയും വിവിധ രൂപതകളുടെയും സന്യാസസമൂഹങ്ങളുടെയും പ്രതിനിധികളും ഇന്‍ഡോറിലെത്തും. നവംബര്‍ നാലിനാണ് സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നത്.
