India - 2025

ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ 68ാം ചരമവാര്‍ഷികം നാലിന്

സ്വന്തം ലേഖകന്‍ 31-10-2017 - Tuesday

കോതമംഗലം: ധര്‍മഗിരി ആശുപത്രിയുടെയും മെഡിക്കല്‍ സിസ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ) സന്യാസിനി സമൂഹത്തിന്റെയും സ്ഥാപകന്‍ ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ 68ാം ചരമവാര്‍ഷികം നാലിന് തങ്കളം ധര്‍മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ആചരിക്കും. ഇന്നു മുതല്‍ മൂന്നു വരെ തീയതികളില്‍ കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, നിയുക്ത കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, അദിലാബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. ഏബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ യഥാക്രമം തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും.

ചരമവാര്‍ഷിക ഒരുക്കത്തോടനുബന്ധിച്ച് ഒക്ടോബര്‍ 27 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നിനു വിശുദ്ധകുര്‍ബാന, പ്രസംഗം, അനുസ്മരണ പ്രാര്‍ത്ഥന എന്നിവ നടന്നുവരികയാണ്. നാലിന് രാവിലെ 8.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍നിന്നു ദൈവദാസന്‍ പഞ്ഞിക്കാരനച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന തങ്കളം ധര്‍മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലേക്കു പദയാത്ര. 10.30ന് രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചയ്ക്ക് 12.15ന് അനുസ്മരണ പ്രാര്‍ത്ഥനയും ശ്രാദ്ധസദ്യയും നടക്കും.


Related Articles »