
മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന മിഷന് കലോത്സവം 11നു മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടക്കും. രാവിലെ ഒന്പതിനു സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം പതാക ഉയര്‍ത്തും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം കലോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ പ്രസംഗിക്കും. സമാപനസമ്മേളനം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. കലാസാഹിത്യ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന രൂപതകള്‍ക്കുള്ള ട്രോഫികളും 201617 വര്‍ഷത്തെ മികച്ച രൂപതകള്‍ക്കും ശാഖകള്‍ക്കുമുള്ള ട്രോഫികളും ബിഷപ് വിതരണം ചെയ്യും.