India - 2025

കേരള കാത്തലിക് ഫെഡറേഷന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ 19-12-2017 - Tuesday

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷന്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ എന്നീ അല്‍മായ സംഘടനകളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള കാത്തലിക് ഫെഡറേഷന്റെ 21ാ മതു വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊച്ചി പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റായി പി.കെ. ജോസഫിനെയും ജനറല്‍ സെക്രട്ടറിയായി വര്‍ഗീസ് കോയിക്കരയെയും ട്രഷററായി ജസ്റ്റിന്‍ കരിപ്പാട്ടിനെയും തെരഞ്ഞെടുത്തു.

ഫാ. വര്‍ഗീസ് വള്ളിക്കാട്ടിനെ വൈദിക ഉപദേഷ്ടാവായി നിയമിച്ചു. മറ്റു ഭാരവാഹികള്‍: ഡേവിസ് തുളവുത്ത്, പ്രഷീല ബാബു, മേരി കുര്യന്‍ വൈസ് പ്രസിഡന്റുമാര്‍, ഡോ. മേരി റെജീന, ബാബു അത്തിപ്പൊഴി, സജി ജോണ്‍സെക്രട്ടറിമാര്‍. സമ്മേളനത്തില്‍ കെസിബിസി അല്‍മായ കമ്മീഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷനായിരുന്നു.

More Archives >>

Page 1 of 122