Events

യുവത്വത്തിന്റെ പ്രസരിപ്പിൽ നാളെയുടെ പ്രതീക്ഷയേകി എബ്ലൈസ് 2018 ന് സമാപനം: നവോന്മേഷമുൾക്കൊണ്ട് നവവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13ന്

ബാബു ജോസഫ് 07-01-2018 - Sunday

ബർമിങ്ഹാം: യുവത്വത്തിന്റെ വീറും വാശിയും ദൈവമഹത്വത്തിനായി വഴിമാറിയപ്പോൾ അത് വരുംനാളുകളിൽ ക്രിസ്തീയവിശ്വാസത്തിലേക്കുള്ള യൂറോപ്പിന്റെ മടങ്ങിവരവിന് കളമൊരുക്കുമെന്ന ശക്തമായപ്രതീക്ഷയേകി നവസുവിശേഷവത്ക്കരണത്തിനായുള്ള സെഹിയോൻ യൂറോപ്പിന്റെ പുതിയ തുടക്കം "എബ്ലൈസ് 2018 "മ്യൂസിക്കൽ കൺസേർട്ട് സമാപിച്ചു.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പ് വിറ്റ്നസെസ്സ്‌ ബാൻഡ് ടീമും നയിച്ച എബ്ലൈസ് 2018 നായി ദേശഭാഷ വ്യത്യാസമില്ലാതെ എത്തിച്ചേർന്ന യുവതീയുവാക്കളും കുട്ടികളും ദൈവസ്നേഹത്തിൽ ഒരേസ്വരത്തിൽ ആർത്തുപാടിയപ്പോൾ അത്‌ നാളെയുടെ നവസുവിശേഷവത്ക്കരണത്തിന്റെ പുതിയ തുടക്കമായി മാറി .ആത്മീയ സാരാംശമുൾക്കൊള്ളുന്ന നയന മനോഹരങ്ങളായ വിവിധ പ്രോഗ്രാമുകൾ മാറിമാറി അവതരിപ്പിക്കപ്പെട്ടതിലൂടെ അതിൽ ദൈവിക കരസ്പർശം സാധ്യമായതിന്റെ അനുഭവമായിരുന്നു ഏവർക്കും.ദൈവികാനുഗ്രഹത്താലും പരിശുദ്ധാത്മ നിറവോടെയും നയിക്കപ്പെട്ട എബ്ലൈസ് മ്യൂസിക്കൽ കൺസേർട്ട് യൂറോപ്പിന്റെ മണ്ണിൽ പൈശാചികതയെ കുഴിച്ചുമൂടുമെന്ന പുതുതലമുറയുടെ പ്രഖ്യാപനം കൂടിയായിരുന്നു.

വിവിധ ദേശങ്ങളിൽ നിന്നായി കോച്ചുകളിലും ബസുകളിലും മറ്റുമായി അനേകം ആളുകൾ എത്തിച്ചേർന്ന എബ്ലൈസ് 2018 ന്റെ ലൈവ് സ്ട്രീം അടങ്ങിയ ചിത്രങ്ങൾ

ആയിരങ്ങളുടെ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പിൻബലത്തിൽ ആത്മീയമായി കൂടുതൽ ഉണർവോടെ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് പതിവ് പോലെ ബർമിങ്‌ഹാം ബഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യൂറോപ്പിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ഷൈജു നടുവത്താനി ,പ്രമുഖ സുവിശേഷ പ്രവർത്തകൻ കാനോൻ ബ്രയാൻ, കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ ബ്രദർ സന്തോഷ് ടി എന്നിവരും 2018 ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ തിരുവചന സന്ദേശ ശുശ്രൂഷകളിൽ പങ്കുചേരും. ശക്തമായ വിടുതലും രോഗശാന്തിയും അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ,കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉണ്ടായിരിക്കും.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള നവസുവിശേഷപ്രവർത്തനങ്ങളുടെ സംഗമവേദികൂടിയായ ബർമിങ്ഹാം ബെഥേൽ സെന്ററിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും 13 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239

** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267


Related Articles »