
കോട്ടയം: കോട്ടയം അതിരൂപതയുടെ മലബാര്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അധ്യാപക, അനധ്യാപക സംഗമം കണ്ണൂരില്‍ നടക്കും. 'ദര്‍പ്പണ്‍ 2018' എന്ന പേരില്‍ ഈ മാസം 27നു കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററിലാണു പരിപാടി നടക്കുക. അതിരൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും മലബാര്‍ കുടിയേറ്റ കുടിയേറ്റ പ്ലാറ്റിനം ജൂബിലി കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണു ദര്‍പ്പണ്‍ 2018 സംഘടിപ്പിക്കുന്നത്.
കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്, കോട്ടയം അതിരൂപത ഘടകം എന്നിവയുടെ ആഭിമുഖ്യത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ആലോചനാ യോഗത്തില്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് ഇടത്തിപ്പറന്പില്‍ അധ്യക്ഷത വഹിച്ചു. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത പ്രസിഡന്റ് യു.കെ. സ്റ്റീഫന്‍ ഉറുമ്പില്‍, ജനറല്‍ സെക്രട്ടറി എം.എ. തോമസ്, റെജി തോമസ് കൂന്നൂപ്പറമ്പില്‍, കെ.എ. ബെന്നി, സി.ടി. സാബു, പി.സി. ക്രിസ്റ്റിന്‍, മോള്‍സി, സബീന എന്നിവര്‍ പ്രസംഗിച്ചു.