India - 2025
സിറിള്‍ മാര്‍ ബസേലിയോസ് ബാവ അനുസ്മരണ സമ്മേളനം നാളെ
സ്വന്തം ലേഖകന്‍ 20-01-2018 - Saturday
അഞ്ചല്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കാബാവാ അനുസ്മരണ സമ്മേളനം നാളെ നാലിന്. 11ാമത് ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് അഞ്ചല്‍ വൈദിക ജില്ലയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലാണ് സമ്മേളനം നടക്കുക. മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബഥനി നവജീവന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ.ഗീവര്‍ഗീസ് കുറ്റിയില്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, എംസിഎ ജില്ലാ ഡയറക്ടര്‍ ഫാ.ജോണ്‍ കാരവിള, ഡോ. കെ.വി. തോമസ്‌കുട്ടി, ഡോ. ഏബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിക്കും.
