Events - 2025

അനുഗ്രഹത്തിന്‍റെ പൂമഴയ്ക്കായി ഒരുങ്ങി കൊണ്ട് UK യിലെ ദൈവജനം

സ്വന്തം ലേഖകന്‍ 10-02-2016 - Wednesday

സെഹിയോൻ യു കെ ടീം നയിക്കുന്ന Second Saturday ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 13 ന് രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ ബർമിംഗ്ഹാമിലെ ബഥേല്‍ സെന്‍ററില്‍ വെച്ചു നടത്തപെടും. സഖറിയാസ് മോർ ഫിലോക്സിനോസ് മേത്രോപോളിറ്റന്റെ ആത്മീയ നേതൃത്വത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കൽ, ഫാ. ബോസ്കോ ഞാളിയത്ത്, ഫാ.ക്രിസ് തോമസ്‌ എന്നിവർ സഹകാർമികത്വം നല്കും.

ദിവ്യബലി, ആരാധന, വചനപ്രഘോഷണം, കുമ്പസാരം തുടങ്ങിയവ കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും. മാനസാന്തരത്തിന്‍റെയും വിടുതലിന്‍റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന സെക്കന്റ്‌ സാറ്റര്‍ഡേ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.

കണ്‍വെൻഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. യേശുവിൻറെ സ്നേഹസൗഖ്യത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരുവാനും, അനേകരുടെ ജീവിതങ്ങളില്‍ കർത്താവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടാകുവാനും ഇനിയുള്ള ദിനങ്ങള്‍ പ്രാർത്ഥിച്ച് ഒരുങ്ങാം.

കണ്‍വെൻഷൻ സെന്ററിന്റെ അഡ്രസ്‌

Bethel Convention Centre,

Kelvin Way,

West Bromwich,

Birmingham, B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.sehionuk.org


Related Articles »