India - 2025

തൊഴിലിന്റെ മഹത്വം വിളിച്ചോതി ചങ്ങനാശേരി അതിരൂപതയുടെ റാലി

സ്വന്തം ലേഖകന്‍ 03-05-2018 - Thursday

ചങ്ങനാശേരി: തൊഴിലിന്റെ മഹത്വം വിളിച്ചോതിയും തൊഴിലാളിയുടെ കരുത്ത് തെളിയിച്ചും കേരള ലേബര്‍ മൂവ്‌മെന്റ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ മെയ് ദിനറാലി നടന്നു. അയര്‍ക്കുന്നം മുതല്‍ അന്പൂരിവരെ വ്യാപിച്ചുകിടക്കുന്ന ചങ്ങനാശേരി അതിരൂപതയിലെ മുന്നൂറ് യൂണിറ്റുകളില്‍ നിന്നുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ യൂണിഫോമുകളിലാണ് റാലിയില്‍ അണിനിരന്നത്.

പതാകകളും മുത്തുക്കുടകളും തൊഴില്‍, കാര്‍ഷിക, സാമൂഹ്യ രംഗങ്ങളിലെ വിവിധ വിഷയങ്ങള്‍ പ്രമേയമായ ഫ്‌ളോട്ടുകളും റാലിയെ വര്‍ണാഭമാക്കി. അരമനപടിയില്‍ നിന്ന് ആരംഭിച്ച റാലി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി നഗരത്തിലെ സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി കോളജിലെ കാവുകാട്ടു ഹാളില്‍ എത്തിയതിനെതുടര്‍ന്ന് നടന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു.

ഓരോ പൗരനും തൊഴിലിന്റെ മഹത്വം മനസിലാക്കണമെന്നും ലോകത്തിന്റെ വളര്‍ച്ച തൊഴിലിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്നും മാര്‍ പവ്വത്തില്‍ ഉദ്‌ബോധിപ്പിച്ചു. ജോലി ചെയ്യാത്ത സമൂഹങ്ങളില്‍ സമൃദ്ധി ഉണ്ടാകില്ല മദ്യമെന്ന സാമൂഹ്യ വിപത്തിനെതിരെ പോരാടാന്‍ തൊഴിലാളി സമൂഹ ശ്രദ്ധ പുലര്‍ത്തണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു.

More Archives >>

Page 1 of 158