India - 2025

കെവിന്റെ മരണം; നടപടി ഇല്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

സ്വന്തം ലേഖകന്‍ 29-05-2018 - Tuesday

അമരവിള: കോട്ടയത്തു മൃഗീയമായി കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിന്റെ മരണത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വരുമെന്നു കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപതാ സമിതി. സംഭവത്തില്‍ പോലീസ് ഒന്നാം പ്രതിയാണെന്ന്‍ സമിതി വ്യക്തമാക്കി. കെവിനെ അക്രമി സംഘം തട്ടികൊണ്ട് പോയ വിവരം കെവിന്റെ പിതാവ് ജോസഫും ഭാര്യ നീനു ചാക്കോയും പോലീസിനെ അറിയിച്ചിട്ടും പോലീസ് അന്വേഷിക്കാത്തതിനാലാണ് കെവിന്റെ മരണം സംഭവിച്ചതെന്നും കെവിനെ തട്ടികൊണ്ട് പോയി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും സമിതി പറഞ്ഞു.

പരാതിയുമായെത്തിയ കെവിന്റെ ബന്ധുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയാണ് മടക്കി അയച്ചത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പോലീസ് അക്രമികള്‍ക്കൊപ്പമായിരുന്നു എന്നത് വ്യക്തമാണെന്നും കെഎല്‍സിഎ നേതൃത്വം കുറ്റപ്പെടുത്തി. കെഎല്‍സിഎ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ലോഗോസ് പാസ്റ്ററല്‍ സെന്റില്‍ ചേര്‍ന്ന പ്രതിഷേധ യോഗം രൂപതാ വികരിജനറാള്‍ മോണ്‍. ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു, സെക്രട്ടറി സദാനന്ദന്‍, ട്രഷറര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 165