India - 2025

ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങി

സ്വന്തം ലേഖകന്‍ 26-05-2018 - Saturday

കൊച്ചി: നാലു ദിവസത്തെ ഭാരത സന്ദര്‍ശനം പൂര്‍ത്തിയാക്കി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങി. ഇന്നലെ രാവിലെ 10.30നു നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു ദുബായ് വഴിയാണ് ഡമാസ്‌കസിലേക്കു മടങ്ങിയത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, വിവിധ മെത്രാപ്പോലീത്തമാര്‍, വൈദികര്‍ എന്നിവര്‍ക്കൊപ്പം വിശ്വാസികളും ബാവയെ യാത്രയാക്കാനെത്തി.

യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഭരണതലത്തില്‍ അടക്കം നടത്തുന്ന ശ്രമങ്ങളെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ അഭിനന്ദിച്ചിരിന്നു. സന്ദര്‍ശനത്തില്‍ വിവിധ സഭാധ്യക്ഷന്മാരുമായും മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു.


Related Articles »