India - 2025
മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ഇന്ന്
സ്വന്തം ലേഖകന്‍ 03-06-2018 - Sunday
കൊല്ലം: രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ.പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേക ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളജില്‍ അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടക്കും. ചടങ്ങുകള്‍ക്ക് രൂപത മെത്രാനും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പുനലൂര്‍ രൂപത മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ സഹകാര്‍മികരായിരിക്കും.
തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചന സന്ദേശം നല്‍കും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം അനുഗ്രഹപ്രഭാഷണം നടത്തും. കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും 300ല്‍പരം വൈദികരും ദിവ്യബലി അര്‍പ്പണത്തിലും തിരുകര്‍മങ്ങളിലും പങ്കുചേരും. തുടര്‍ന്ന് നിയുക്ത മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി നന്ദിയര്‍പ്പിച്ച് പ്രസംഗിക്കും.