India - 2025
ബംഗളൂരു ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം ഇന്ന്
സ്വന്തം ലേഖകന്‍ 31-05-2018 - Thursday
ബംഗളൂരു: സ്ഥാനമൊഴിഞ്ഞ ഡോ.ബര്‍ണാഡ് മോറസിനു പകരം ബംഗളൂരു ആര്‍ച്ച് ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ച ഡോ. പീറ്റര്‍ മച്ചാഡോയുടെ സ്ഥാനാരോഹണം ഇന്നു നടക്കും. വൈകുന്നേരം 4.30ന് ബംഗളൂരു ക്ലവ്ലാന്‍ഡ് ടൗണ്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രല്‍ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങുകള്‍ നടക്കുക. ആഘോഷമായ സമൂഹബലിയും സ്ഥാനമൊഴിയുന്ന ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസിന് യാത്രയയപ്പുസമ്മേളനവും ഉണ്ടായിരിക്കും. മാര്‍ച്ച് 20നാണ് ബെല്‍ഗാം രൂപതയുടെ ബിഷപ്പായിരിന്ന പീറ്റര്‍ മച്ചാഡോയെ ബംഗളൂരു ആര്‍ച്ച് ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്.
1954 മേയ് 26നു ഹൊന്നവാറിലാണ് ഡോ. മച്ചാഡോയുടെ ജനനം. 1978 ഡിസംബര്‍ 8നു പൗരോഹിത്യം സ്വീകരിച്ചു. 2006 മാര്‍ച്ച് 30നു ബെല്‍ഗാം ബിഷപ്പായി അഭിഷിക്തനായി. കാനന്‍ ലോയില്‍ ഡോക്ടറേറ്റുള്ള ഇദ്ദേഹം പ്രൊക്യൂറേറ്റര്‍, കോണ്‍സുലേറ്റര്‍, അല്മായര്‍ക്കുള്ള കര്‍ണാടക ബിഷപ്പ്സ് കൗണ്‍സില്‍ കമ്മീഷന്റെ സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
