India - 2025

മോണ്‍. പോള്‍ ആന്റണി മുല്ലശേരി അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 04-06-2018 - Monday

കൊല്ലം: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി കൊല്ലം രൂപതയുടെ മെത്രാനായി ഡോ. പോള്‍ ആന്റണി മുല്ലശേരി അഭിഷിക്തനായി. കൊല്ലം ഫാത്തിമ മാതാ നാഷ്ണല്‍ കോളജ് അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് മുന്‍ മെത്രാനും രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പരിശുദ്ധാത്മ ഗാനത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയം സെക്രട്ടറി മോ​​​ണ്‍.​ പാ​​​ട്രി​​​ക് സോ​​​സെ ഹ​​​ൻ വത്തിക്കാനില്‍ നിന്നുള്ള അപ്പസ്‌തോലിക വിളംബരം വായിച്ചതോടെയാണ് മെത്രാഭിഷേകത്തിന്റെ ഔദ്യോഗിക കര്‍മങ്ങള്‍ ആരംഭിച്ചത്.

ഡോ. സ്റ്റാന്‍ലി റോമന്റെ കൈവയ്പ് പ്രാര്‍ത്ഥനയോടെ നിയുക്ത ബിഷപ് അഭിഷിക്തനായി. സഹകാര്‍മികരായ പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല എന്നിവര്‍ക്കൊപ്പം മറ്റ് 25 ബിഷപ്പുമാര്‍ കൈവയ്പ് പ്രാര്‍ത്ഥന നടത്തി. തൈലാഭിഷേകവും മോതിരവും അംശമുടിയും അധികാരദണ്ഡുമാണു നല്‍കുന്നതിനും ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ നേതൃത്വം നല്‍കി. മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടശേഷം പ്രധാന കാര്‍മികരടക്കമുള്ള മെത്രാന്മാര്‍ അഭിഷിക്ത മെത്രാനു സമാധാന ചുംബനം നല്‍കി. പുതിയ മെത്രാന് ആശംസകള്‍ നേരാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും എത്തിയിരിന്നു.

More Archives >>

Page 1 of 167