India - 2025

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു

സ്വന്തം ലേഖകന്‍ 27-06-2018 - Wednesday

കൊച്ചി: നാളെ ആരംഭിക്കുന്ന കര്‍ദ്ദിനാളുമാരുടെ കണ്‍സിസ്റ്ററിയില്‍ പങ്കെടുക്കുന്നതിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. റോം സന്ദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടിനു കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി കേരളത്തില്‍ തിരിച്ചെത്തും.

ഇറാഖ്, പാക്കിസ്ഥാന്‍, പോര്‍ച്ചുഗല്‍, പെറു, മഡഗാസ്‌കര്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 14 പുതിയ കര്‍ദ്ദിനാളുമാര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനചിഹ്നങ്ങള്‍ നല്‍കുന്നത്. മറ്റു കര്‍ദ്ദിനാള്‍മാര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതു കൂട്ടായ്മയുടെ പ്രകാശനമായാണ് സഭ കണക്കാക്കുന്നത്. ഭാരതത്തിന് പുതിയ കര്‍ദ്ദിനാളുമാര്‍ ഇല്ലെങ്കിലും അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം കര്‍ദ്ദിനാളിനെ ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

More Archives >>

Page 1 of 172