India - 2025
റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പുതിയ പ്രോ പ്രോട്ടോ സിഞ്ചല്ലൂസ്
സ്വന്തം ലേഖകന്‍ 23-06-2018 - Saturday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ പ്രോ പ്രോട്ടോ സിഞ്ചല്ലൂസായി കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു. അതിരൂപതയുടെ മുന്‍ ചാന്‍സലറായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പ്രോ ഫിനാന്‍സ് ഓഫീസറായി ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താനെയും പ്രോ ചാന്‍സലറായി റവ.ഡോ. ജോസ് പൊള്ളയിലിനെയും പ്രോ വൈസ് ചാന്‍സലറായി റവ. ഡോ. ബിജു പെരുമായനെയും നിയമിച്ചതായി അതിരൂപത പിആര്‍ഒ റവ. ഡോ. പോള്‍ കരേടന്‍ പത്രകുറിപ്പില്‍ അറിയിച്ചു.
