India - 2025

യാ​ക്കോ​ബ് മാ​ർ തെ​യോ​ഫി​ലോ​സ് മെത്രാപ്പോലീത്തയുടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളിന് സമാപനം

സ്വന്തം ലേഖകന്‍ 27-06-2018 - Wednesday

തിരുവല്ല: പുനരൈക്യ പ്രസ്ഥാനത്തിന്റെ സഹശില്പിയും തിരുവല്ല രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ 62ാം ഓര്‍മപ്പെരുന്നാളിനും 127ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്കും സമാപനം. ഇന്നലെ മെത്രാപ്പോലീത്തയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന കോട്ടയം ഒളശയില്‍ നിന്നും പ്രാര്‍ത്ഥനയേത്തുടര്‍ന്ന് എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഛായാചിത്ര പ്രയാണം നടത്തി. കോട്ടയം, തിരുവല്ല, മല്ലപ്പള്ളി, റാന്നി, വെണ്ണിക്കുളം, എരുമേലി, നിരണം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച തീര്‍ഥാടന പദയാത്ര ഇന്നലെ വൈകുന്നേരം തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ എത്തിചേര്‍ന്നു.

തുടര്‍ന്ന് കബറിങ്കല്‍ സന്ധ്യാപ്രാര്‍ഥന, ധൂപപ്രാര്‍ഥന, നേര്‍ച്ചവിളന്പ് എന്നിവയും നടത്തി. ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഇന്നു രാവിലെ 6.30ന് സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടന്ന സമൂഹബലിക്കു ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. പത്തനംതിട്ട രൂപത കോ അഡ്ജത്തൂര്‍ ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് വചനസന്ദേശം നല്‍കി.

More Archives >>

Page 1 of 172