
ചങ്ങനാശേരി: എക്യുമെനിക്കല്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ദുക്റാന സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിന് വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ കുര്യന് പുത്തന്‍പുര അധ്യക്ഷത വഹിക്കും. നിരണം മേഖല ക്നാനായ യാക്കോബായ ഭദ്രാസന ബിഷപ്പ് കുര്യാക്കോസ് മാര്‍ ഇവാനിയോസ് ഉള്‍പ്പെടെ നിരവധി പേര് സമ്മേളനത്തില്‍ സംസാരിക്കും.