India - 2025
ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നവതിയാഘോഷം നടന്നു
സ്വന്തം ലേഖകന്‍ 23-07-2018 - Monday
കോലഞ്ചേരി: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നവതിയാഘോഷം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്നു. പരിപാടി മാര്‍ത്തോമ സഭാധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, എംഎല്‍എമാരായ വി.പി.സജീന്ദ്രന്, എല്‍ദോസ് കുന്നപ്പള്ളി, അനൂപ് ജേക്കബ്, ഡോ.ഡി. ബാബുപോള്‍, ടി.യു.കുരുവിള, ജോസഫ് വാഴയ്ക്കന്, സാജു പോള്‍, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു, ട്രസ്റ്റി തന്പു തുകലന്‍ എന്നിവരും പങ്കെടുത്തു.