India - 2025
മിഷ്ണറീസ് ഓഫ് ചാരിറ്റി; കേന്ദ്ര നടപടിയില്‍ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 22-07-2018 - Sunday
ചങ്ങനാശേരി: മദര്‍ തെരേസയുടെ സന്യാസ സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റിയെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചു പൊതുസമൂഹത്തില്‍ അവഹേളിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. അഗവണിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ രോഗികള്‍ക്കൊപ്പം അനാഥ ശിശുക്കള്‍ക്കൊപ്പവും നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയെ തകര്‍ക്കുന്ന നിഗൂഢ പദ്ധതിയെ ചെറുത്തു തോല്പിക്കാന്‍ പൊതുസമൂഹം തയാറാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ഭാരതത്തിന്റെ വൈവിധ്യ പൂര്‍ണമായ ബഹുസ്വരതയെ തകര്‍ക്കുന്ന ഗൂഢനീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിച്ച യോഗത്തില്‍ ഫാ. ജോസ് മുകളേല്‍, രാജേഷ് ജോണ്‍, സിബി മുക്കാടന്‍, ടോം കൈയാലകം, സൈബി അക്കര, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി മുക്കത്ത്, ജോസ് ജോണ്‍ വെങ്ങാന്തറ, ബാബു വള്ളപ്പുര, ടോണി കോയിത്തറ, ജോസ് പാലത്തിനാല്‍, ആനീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.