India - 2025

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും

സ്വന്തം ലേഖകന്‍ 19-07-2018 - Thursday

ഭരണങ്ങാനം: ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 10.45ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. തുടര്‍ന്നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 2.30നു ഫാ.ജോര്‍ജ് കാവുംപുറവും വൈകുന്നേരം അഞ്ചിന് ഫാ. തോമസ് മേനാച്ചേരിയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 3.30 ന് ജര്‍മനിയിലെ കൊളോണ്‍ അതിരൂപത മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ റെയ്‌നര്‍ വോള്‍ക്കിക്ക് സ്വീകരണം.

തിരുനാള്‍ ദിവസങ്ങളില്‍ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. വിവിധ ദിവസങ്ങളില്‍ രാവിലെ 11 നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് , മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ഡോ. ആന്റണി മുല്ലശേരി, ഡോ. ജയിംസ് റാഫേല്‍ ആനാപറന്പില്‍ എന്നിവര്‍ മുഖ്യ കാര്‍മികരായിരിക്കും. 28 നാണു പ്രധാന തിരുനാള്‍.

More Archives >>

Page 1 of 177