India - 2025

സത്യസന്ധതയുള്ളവര്‍ക്കു മാത്രമേ കരുണ കാണിക്കാന്‍ കഴിയൂ: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്

സ്വന്തം ലേഖകന്‍ 17-07-2018 - Tuesday

തിരുവനന്തപുരം: സത്യസന്ധതയുള്ളവര്‍ക്കു മാത്രമേ കരുണ കാണിക്കാന്‍ കഴിയൂവെന്നു സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 28ാമത് വാര്‍ഷികം ശ്രീകാര്യം മരിയറാണി സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ കുറവുകളേക്കാള്‍ വലുതാണു ദൈവത്തിന്റെ കൃപയുടെ ശക്തിയെന്നും അദ്ദേഹം വിവരിച്ചു.

സഭയ്ക്കുള്ളിലെ വിശ്വാസികളെ നഷ്ടമാകാതെ സൂക്ഷിക്കുന്ന കാവലാളാണ് കാനന്‍ നിയമങ്ങളെന്ന് കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മോണ്‍. ജോര്‍ജ് പനംതുണ്ട്, റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, റവ.ഡോ. ജോണ്‍സണ്‍ മാനാടന്‍, റവ.ഡോ. ജോയ് മംഗലത്തില്‍, റവ. ഡോ. ബിജു പെരുമായന്‍, അഡ്വ. നാദിര്‍ഷാ ദോണ്ഡി എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. റജി വര്‍ഗീസ് മനക്കലേത്ത് സ്വാഗതവും റവ.ഡോ. തോമസ് കുഴിനാപ്പുറത്ത് നന്ദിയും പറഞ്ഞു.

റവ.ഡോ. ജയിംസ് തലച്ചെല്ലൂര്‍, ഡോ. ജയിംസ് വടക്കുഞ്ചേരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. നിയമസംഹിത ആഴത്തില്‍ പഠിച്ച് നിയമ പ്രകാരം സഭാ ശുശ്രൂഷകള്‍ നടത്താനാണ് ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായിട്ടുള്ളത്.


Related Articles »