India - 2025

കെമാല്‍ പാഷ പിന്‍തുടരുന്നത് ജഡ്ജിക്കു നിരക്കാത്ത ക്രൈസ്തവ വിരുദ്ധ ശൈലി: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 23-09-2018 - Sunday

തൊടുപുഴ: ഒരു ജഡ്ജിക്കു നിരക്കാത്ത ക്രൈസ്തവ വിരുദ്ധ ശൈലിയാണ് കെമാല്‍ പാഷ പിന്‍തുടരുന്നതെന്നും ക്രൈസ്തവര്‍ പെണ്കുട്ടികളെ മഠത്തില്‍ വിടുന്നതിനെ കെമാല്‍ പാഷ വിമര്‍ശിച്ചത് വിശുദ്ധിയോടെ സേവനം ചെയ്യുന്ന പതിനായിരക്കണക്കിന് കന്യാസ്ത്രീകള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും അതിയായ വേദന ജനിപ്പിച്ചുവെന്നും കത്തോലിക്ക കോണ്‍ഗ്രസ്. ലക്ഷത്തില്‍പ്പരം വൈദികരും കന്യാസ്ത്രീകളും ആയിരക്കണക്കിന് ബിഷപ്പുമാരും ഉള്ള സഭയിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ സഭയെയും സമര്‍പ്പിതരെയും അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കുകയില്ലെന്നും സംഘടന വ്യക്തമാക്കി.

കെമാല്‍പാഷയ്ക്ക് ഇരയ്ക്കുവേണ്ടി നിലകൊള്ളാം. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയും ശിക്ഷയും ഉണ്ടാകണമെന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെയും നിലപാട്. എന്നാല്‍, കമാല്‍ പാഷ ഉപയോഗിച്ച ഭാഷയും രീതിയും ക്രൈസ്തവ സഭയെ ഒന്നാകെ കളങ്കപ്പെടുത്തുന്നതാണ്. കേരളത്തില്‍ വിരമിച്ച ജഡ്ജിമാരെയും നാം ബഹുമാനപൂര്‍വമാണ് കാണുന്നത്. പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം തുറന്നുപറഞ്ഞു. യോഗത്തില്‍ പ്രഫ. ജാന്‍സണ്‍ ജോസഫ്, ബെന്നി ആന്റണി, അജോ ജോസഫ്, ജോണ്‍ മുണ്ടന്‍കാവില്‍, വര്‍ക്കി നിരപ്പേല്‍, തോമസ് ആന്റണി, കെ. സി. ഡേവിസ്, ബെന്നി പുതിയാപുറം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »