India - 2026
നെയ്‌തെടുത്ത തിരുഹൃദയ രൂപം ലെയോ പാപ്പയ്ക്ക് സമ്മാനിച്ച് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ
പ്രവാചകശബ്ദം 27-06-2026 - Saturday
ആലപ്പുഴ: ആലപ്പുഴ രൂപതാധ്യക്ഷൻ ജെയിംസ് ആനാപറമ്പിൽ വത്തിക്കാനിൽ ലെയോ പതിനാലാമൻ പാപ്പയെ സന്ദർശിച്ച് പ്രത്യേകമായി നെയ്തെടുത്ത തിരുഹൃദയ രൂപം സമ്മാനിച്ചു. ചേർത്തലയിലെ ട്രാവൻകൂർ മാറ്റ്സ് ആന്റ് മാറ്റിംങ്ങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജർ വി. ആർ. പ്രസാദിന്റെ ആഗ്രഹപ്രകാരം അവിടത്തെ വിവിധ മതസ്ഥരായ തൊഴിലാളികൾ ചേർന്ന് ഡൈ ചെയ്യാത്ത മൂന്നുഷേഡിലുള്ള കമ്പിളി നൂലുകളിൽ സവിശേഷമായ രീതിയിൽ നെയ്തെടുത്തതാണ് ഈശോയുടെ ഈ തിരുഹൃദയത്തിന്റെ മനോഹരമായ രൂപം. സ്വീഡനിൽ നിന്നും ലണ്ടനിൽ നിന്നും കൊണ്ടുവന്ന ചെമ്മരിയാടിന്റെ രോമത്തിൽ നിന്നാണ് ഈ മനോഹരമായ രൂപ നിർമ്മാണത്തിനാവശ്യമായ നൂലുകൾ നൂറ്റെടുത്തത്.

















