India - 2025
ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്- സിഡി പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍ 02-10-2018 - Tuesday
ചങ്ങനാശേരി: അതിരൂപതയുടെ കീഴിലുള്ള മാധ്യമപഠന കേന്ദ്രമായ മീഡിയ വില്ലേജ് മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ച് തയാറാക്കിയ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് ഡോക്യുമെന്ററിയുടെ സിഡി പ്രകാശനം ചെയ്തു. മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിനു സിഡി കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ലഘു ചിത്രം മാര്‍ പവ്വത്തിലിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും പുത്തന്‍ തലമുറയ്ക്കു കൈമാറാന്‍ ഉപകരിക്കുമെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു.
സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ.ആന്റണി എത്തക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് പാറയ്ക്കല്‍, ജിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.ഒക്ടോബര്‍ മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിനു ചങ്ങനാശേരി അപ്സര തിയേറ്ററില്‍ ഒരു മണിക്കൂര്‍ പത്തുമിനിറ്റു ദൈര്‍ഘ്യം വരുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും.