News - 2025
ക്രെെസ്തവ വിശ്വാസരാഹിത്യത്തിന്റെ ചുവടുപിടിച്ച് ദുര്‍മന്ത്രവാദികളുടെ എണ്ണത്തിൽ വർദ്ധനവ്
സ്വന്തം ലേഖകന്‍ 21-11-2018 - Wednesday
കാലിഫോര്‍ണിയ: ക്രെെസ്തവ യഹൂദ മത വിശ്വാസികളുടെ ഇടയിൽ ഉണ്ടായ വിശ്വാസ രാഹിത്യത്തിന്റെ ചുവടുപിടിച്ച് ദുര്‍മന്ത്രവാദവും ജ്യോതിഷവും മറ്റ് വിജാതിയ ആചാരങ്ങളും പിന്തുടരുന്ന അമേരിക്കക്കാരുടെ എണ്ണം ഏറുന്നു. 1990- ശേഷം ദുര്‍മന്ത്രവാദികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ നടത്തിയ ചില ഗവേഷണങ്ങൾ പ്രകാരം രാജ്യത്ത് ഏകദേശം പതിനഞ്ചു ലക്ഷത്തോളം ദുര്‍മന്ത്രവാദികൾ ഉണ്ട്. ട്രിനിറ്റി കോളേജ് തൊണ്ണൂറുകളിൽ നടത്തിയ ഗവേഷണം അനുസരിച്ച് അമേരിക്കയിൽ എണ്ണായിരം മന്ത്രവാദികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതിനു ശേഷം സംഭവിച്ച വൻ വർദ്ധനവ് യുവജനങ്ങളായ ക്രെെസ്തവരുടെ ഇടയിൽ ഉണ്ടായ വിശ്വാസരാഹിത്യം മൂലമാണെന്ന് കരുതപ്പെടുന്നു.
അമേരിക്കയിലെ പ്രസ്ബിറ്റേറിയൻ സഭയിലെ വിശ്വാസികളെക്കാൾ ദുര്‍മന്ത്രവാദം പിന്തുടരുന്ന ആളുകൾ ഇപ്പോൾ രാജ്യത്തുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്തരായ ചില ആളുകളും ഇപ്പോൾ മന്ത്രവാദ സെക്ടുകളിലെ അംഗങ്ങളാണ്. ജൂൺ മാസം നടന്ന ഒരു സർവേയിൽ, രാജ്യത്തെ നാൽപതു വയസ്സിൽ താഴെയുള്ള ആളുകൾ തങ്ങളുടെ ജീവിതത്തിൽ വിശ്വാസത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്ന് നിലപാടെടുക്കാൻ സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു. ജന്മനാ ആത്മീയരായ മനുഷ്യർ ക്രിസ്തു മതം ഉപേക്ഷിക്കുമ്പോൾ അവരുടെ ജീവിതത്തിലെ ശൂന്യത മറികടക്കാൻ ഇപ്രകാരമെല്ലാം അവർ ശ്രമിക്കും എന്നാണ് ജൂലി റോയിസ് എന്ന എഴുത്തുകാരി ഇതിനെ പറ്റി പറയുന്നത്.