India - 2025
ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം ദൈവ വചനം: മാര്‍ ജേക്കബ് മുരിക്കന്‍
സ്വന്തം ലേഖകന്‍ 22-12-2018 - Saturday
പാലാ: ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം ദൈവവചനമാണെന്നും വചനത്തിന്റെ വെളിച്ചം ഉള്ളില്‍ സ്വീകരിക്കുന്നവര്‍ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും എത്തുമെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പാലാ രൂപത അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. ലോകത്തിന്റെ തിരക്കുകളില്‍നിന്നും തിന്മയുടെ സ്വാധീനത്തില്‍നിന്നും മരുഭൂമിയുടെ നിശബ്ദതയിലേക്കും വചനത്തിന്റെ നീരൊഴുക്കിലേക്കും എല്ലാവരും പ്രവേശിക്കണമെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോസ് വള്ളോംപുരയിടം, ഫാ. കുര്യന്‍ മറ്റം, ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍, ഫാ. തോമസ് വലിയവീട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയില്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. ഫാ. മാത്യു പുതിയിടം, ഫാ. മാത്യു പുല്ലുകാലായില്‍, ഫാ. ഷീന്‍ പാലയ്ക്കാത്തടത്തില്‍, ഫാ. ഗര്‍വാസിസ് ആനിത്തോട്ടം തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.
കണ്‍വന്‍ഷനില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. സാജു ഇലഞ്ഞിയില്‍ എന്നിവര്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ബേബിച്ചന്‍ വാഴചാരിക്കല്‍, മാണി ചെറുകരയില്‍, ആന്റണി അപ്പശേരില്‍, അപ്പച്ചന്‍ പാറത്തൊട്ടിയില്‍, കുട്ടിച്ചന്‍ ഇലവുങ്കല്‍, ആന്റണി കുറ്റിയാനിക്കല്‍, ടി.ഡി. ജോര്‍ജ് തെക്കുംചേരിക്കുന്നേല്‍, സാബു കപ്പിലുമാക്കല്‍, ജെയ്‌സണ്‍ താളനാനിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
