News

അബുദാബിയില്‍ പുതിയ കത്തോലിക്ക ദേവാലയത്തിന് തറക്കല്ലിട്ടു

ടിനോയി മാനുവേല്‍ 04-01-2019 - Friday

റുവൈസ്: അബുദാബിയിലെ റുവൈസില്‍ പുതിയ കത്തോലിക്ക ദേവാലയത്തിന് തറക്കല്ലിട്ടു. സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് പുതിയ ദേവാലയം ഉയരുക. യു‌എ‌ഇയിലെ ഒന്‍പതാമത്തെയും അബുദാബി എമിറേറ്റ്സിലെ നാലാമത്തെയും കത്തോലിക്ക ദേവാലയമാണിത്. ഡിസംബര്‍ 30നു വൈകീട്ട് നടന്ന ശിലാസ്ഥാപന ചടങ്ങിന് സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തി. ശിലാസ്ഥാപന ചടങ്ങില്‍ യു‌എ‌ഇയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്യുന്ന വൈദികരും പങ്കെടുത്തു. വരുന്ന ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെ ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം യു‌എ‌ഇ‌യില്‍ നടക്കുവാനിരിക്കെയാണ് ദേവാലയത്തിന് തറക്കല്ലിട്ടതെന്നത് ശ്രദ്ധേയമാണ്.

More Archives >>

Page 1 of 402