ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളായി 10 യുവതീയുവാക്കളെ യുവജന സംഗമ ദിനത്തിന്റെ സംഘാടകര് തിരഞ്ഞെടുത്തപ്പോള് അതില് ബെഡ്വിനും ഉള്പ്പെടുകയായിരിന്നു. ഭക്ഷണത്തിനുശേഷം, തൊട്ടടുത്തുള്ള കപ്പേളയില് കുറച്ചു സമയം പാപ്പ മൗനമായി പ്രാര്ത്ഥിച്ചു. സെമിനാരി റെക്ടറിന് സമ്മാനം നല്കിയ പാപ്പാ, യുവജന പ്രതിനിധികളോടും, അവിടത്തെ 50 സെമിനാരി വിദ്യാര്ത്ഥികളോടുമൊപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി. കൊച്ചിയില് എസ്.ഡബ്ല്യൂ കമ്പനിയില് ജോലി ചെയ്യുന്ന ബെഡ്വിനും ഈ ഭാഗ്യം ലഭിക്കുകയായിരിന്നു. ജീസസ് യൂത്തിന്റെ വോക്സ് ക്രിസ്റ്റി ബാന്ഡിലെ അംഗം കൂടിയാണ് ബെഡ്വിന്.
News
പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിച്ചും സെല്ഫിയെടുത്തും മലയാളി യുവാവ്
സ്വന്തം ലേഖകന് 28-01-2019 - Monday
പനാമ സിറ്റി: ലോക യുവജന സംഗമത്തിനിടെ ഫ്രാന്സിസ് പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിക്കാനും കുശലം പങ്കുവെയ്ക്കാനും അതുല്യ ഭാഗ്യം ലഭിച്ച പത്തു യുവജനങ്ങളില് ഒരാളായി കൊച്ചി സ്വദേശിയും. ജീസസ് യൂത്തിന്റെ സജീവ പ്രവര്ത്തകനും, കപ്യൂട്ടര് എഞ്ചിനീയറുമായ ബെഡ്വിന് ടൈറ്റസിനാണ് ഈ ഭാഗ്യം ലഭിച്ചത്. അല്മായര്ക്കായുള്ള പൊന്തിഫിക്കല് കൗണ്സിലിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെ ജീസസ് യൂത്തിന്റെ പ്രതിനിധിയായി ബെഡ്വിന് പനാമയില് എത്തിയത്.
More Archives >>
Page 1 of 410
More Readings »
വാഴ്ത്തപ്പെട്ട കാര്ളോയുടെ വെങ്കല പ്രതിമയുടെ ചിത്രങ്ങള് സമൂഹ മാധ്യമങ്ങളില് വൈറല്
അസീസ്സി: അടുത്ത മാസം വിശുദ്ധ പദവിയിലേക്ക് ഉയര്ത്തുന്ന വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിനെ...

"ഞങ്ങളുടെ കടക്കാരോടു ഞങ്ങള് ക്ഷമിക്കുന്നതു പോലെ, ഞങ്ങളുടെ കടങ്ങള് ഞങ്ങളോടും ക്ഷമിക്കണമേ"
"മറ്റുള്ളവരുടെ തെറ്റുകള് നിങ്ങള് ക്ഷമിക്കുമെങ്കില് സ്വര്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും...

വ്യാജ പശുക്കടത്ത് ആരോപണം ഉന്നയിച്ച് ഒഡീഷയില് ക്രൈസ്തവര്ക്ക് നേരെ ക്രൂരമര്ദ്ദനം
സുന്ദർഗഡ്, ഒഡീഷ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ സ്വന്തം കന്നുകാലികളെ വില്ക്കാന്...

വാക്കുകളിലൂടെ മാത്രമല്ല, ജീവിതം കൊണ്ടും വിശ്വാസം പ്രഘോഷിക്കുക: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന് സിറ്റി: ജീവിതത്തിൽ പ്രതിഫലിക്കാത്ത വിശ്വാസം നമ്മെ രക്ഷയിലേക്ക് നയിക്കില്ലായെന്നും...

വിശുദ്ധ മദര് തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങള്
ഇന്ന് ആഗസ്റ്റ് 26, സ്വര്ഗ്ഗീയ വിളിയ്ക്ക് ജീവിതം കൊണ്ട് പ്രത്യുത്തരം നല്കി അനേകായിരങ്ങളുടെ...

ഗ്വാഡലൂപ്പ ദേവാലയത്തിലേക്കു അംഗവൈകല്യമുള്ള ആയിരങ്ങളുടെ തീര്ത്ഥാടനം
മെക്സിക്കോ സിറ്റി; മെക്സിക്കോയില് മരിയന് പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഗ്വാഡലൂപ്പ...
